അക്രമം നിര്‍ത്തിയില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്ത വില നല്‍കേണ്ടിവരും -എസ്‌.വൈ.എസ്‌.

{ Posted on Apr 26 2009 by Remiz Rahnas }

കണ്ണൂര്‍: അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്തവില നല്‍കേണ്ടിവരുമെന്ന്‌ എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡന്റ്‌ എന്‍.അബ്ദുലത്വീഫ്‌ സഅദി പഴശ്ശി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇരിക്കൂറില്‍ സുന്നിസംഘടനകള്‍ സംയുക്തമായി നടത്തിയ പ്രകടനത്തിനുനേരെയും കല്ലേറ്‌ നടത്തിയത്‌ പ്രതിഷേധാര്‍ഹമാണ്‌. സമുദായ ഐക്യം പ്രസംഗിച്ചുനടക്കുന്ന ലീഗ്‌ നേതാക്കളുടെ അറിവോടെയാണ്‌ അക്രമം. ഇരിക്കൂറിലെ ലീഗ്‌ ഓഫീസിലും ലീഗിന്റെ അധീനതയിലുള്ള പള്ളികളും അക്രമികള്‍ ഉപയോഗപ്പെടുത്തി. പോലീസില്‍നിന്ന്‌ മതിയായ സംരക്ഷണം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും രാഷ്ട്രീയബലം ഉപയോഗിച്ച്‌ നിഷേധിക്കുന്ന നിലപാടാണ്‌ മുസ്‌ലിം ലീഗിന്‍േറത്‌. സുന്നി സംഘശക്തിയെ അക്രമംവഴി ഒതുക്കാമെന്ന്‌ കരുതുന്നത്‌ വ്യാമോഹമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാരവാഹികളായ അലിക്കുഞ്ഞി ദാരിമി, ഹനീഫ്‌ പാനൂര്‍, റസാഖ്‌ മാണിയൂര്‍ എന്നിവരും പങ്കെടുത്തു.

Post a Comment

To type in Malayalam, press Control+G.


Powered By Indic IME