ഇരിക്കൂര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു
{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍: ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും മുസ്ല്‌ളിംലീഗ് നടത്തുന്ന അക്രമത്തില്‍ എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഐ.എന്‍.എല്‍. പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പിനുശേഷം കാന്തപുരം സുന്നി വിഭാഗത്തേയും അക്രമിക്കുക വഴി ലീഗല്ലാത്ത മറ്റ് സംഘടനകള്‍ ഇരിക്കൂറില്‍ പാടില്ല എന്നുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനാധിപത്യശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഡി.മുനീര്‍ അധ്യക്ഷത വഹിച്ചു. പി.കെ.വമ്പന്‍, വി.കെ.അബ്ദുറസാഖ്, വി.പി.റഹീം, റഫീഖ് അഹ്‌മദ്, കെ.നാസര്‍, വി.എ.സലാം എന്നിവര്‍ പ്രസംഗിച്ചു. അശ്രഫ് കണ്ണൂര്‍ സ്വാഗതവും ഹമീദ് ചെങ്ങളായി നന്ദിയും പറഞ്ഞു.
