പള്ളിപ്പാത്ത് തറവാട്:ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം-പള്ളിപ്പാത്ത് മാമു മണ്ണൂര്‍

{ Posted on Dec 20 2009 by kassimpallippath }
Categories : Malayalam

AD 1850 നോടടുത്ത കാലങ്ങളില്‍ ഇരിക്കൂരിലേക്ക് മുസ്ലിം കുടിയേറ്റം ഉണ്ടായ സമയത്ത് പുതിയെരി(പുതിയപുര) കുടുംബത്തിനൊപ്പം ഇരിക്കുരില്‍ എത്തപ്പെട്ട “നെയ്തുമ്മ” എന്ന് പേരായ മഹതിയായിരുന്നു പള്ളിപ്പാത്ത് തറവാട്ടിലെ പ്രഥമ വനിത. ഇവരോടൊപ്പം കുഞ്ഞലീമ എന്ന പേരായ ഒരു മഹതി കൂടി ഉണ്ടായിരുന്നു .നെയ്തുമ്മയുടെ സഹോദരിയായിരുന്നു കുഞ്ഞലീമ എന്ന പറയപ്പെടുന്നുണ്ടെങ്കിലും രേഖപരമായ തെളിവുകളോ വിശ്വസനീയമായ വമോഴികലോ ഒന്നും തന്നെ ഇന്നേവരെ ലഭ്യമല്ല. കുഞ്ഞലീമയുടെ താവഴിക്കാരെയാണ് പള്ളിന്ടവിടെത്തുകാര്‍‍ (പള്ളിന്റാട) എന്ന് വിളിച്ചു വരുന്നത് . എന്നിരുന്നാലും ഈ വിഭാഗം ആളുകലെയെല്ലാം കുടുംബഅംഗങ്ങലായാണ് ഇതുവരെ കരുതിപ്പോരുന്നത്.
നെയ്തുമ്മയുടെയും കുഞ്ഞലീമയുടെയും ആദ്യഭവനം ഇരിക്കുരില്‍ ജുമാ-അത് പള്ളിക്ക് തെക്കുഭാഗത്തുള്ള വഴിയുടെ പടിഞ്ഞാറ് നില കൊള്ളുന്ന രണ്ടാമത്തെ വീടായ ‘പള്ളിപ്പത്ത്’ എന്ന പേരില്‍ അറിയപ്പെടുന്ന വീടാണ്. ഈ തറവാടിന്‍റെ തുടര്‍ച്ചയാണ് പള്ളിന്റാട എന്ന വീടും,അങ്ങേത്ത്,മിനിക്കന്റാട ,കൊല്ലങ്ങണ്ടി ,ചാലന്ത എന്നീ തറവാട് ഭവനങ്ങളും. നെയ്തുമ്മ യുടെ താവഴിയില്‍ പെട്ടവരുടെ മാത്രം ഭവനങ്ങളാണ് അങ്ങേത്ത് ,മിനിക്കന്റാട,കൊല്ലങ്ങണ്ടി,ചാലന്തയും.
മാടത്തില്‍ മൂസ അലി പക്കര്‍ (മുസലിപക്കര്‍) ആയിരുന്നു നെയ്തുമ്മയുടെ ഭര്‍ത്താവു. ഈ ദമ്പതികള്‍ക്ക് മൂന്നു ആണ്മക്കളും നാല് പെണ്മക്കളും ആണ് ഉണ്ടായിരുന്നത്.ഈ നാല്‍ പെണ്മക്കളില്‍ ഖദീജ എന്ന പേരായ മഹതിക്ക് മാത്രമേ താവഴികലുള്ളൂ. ഖദീജ ഒഴികെയുള്ള ബാക്കി മൂന്നു പെണ്മക്കള്‍ക്കും പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് താവഴികലില്ല.ഖദീജ എന്ന മഹതിക്ക് ഉണ്ടായ മൂന്നു പെണ്മക്കളാണ് ഐസുംമയും സഹോദരിമാരായ പാത്തൂട്ടിയും മറിയുംമയും.ഇതില്‍ ഐസുംമയയിരുന്നു ചാലന്ത പുരയുടെ അധിപതി. മേല്പറഞ്ഞ ഖദീജയാണ് കൊല്ലങ്ങണ്ടി പുരയുടെ അധിപതി.ഐസുംമയുടെയും പാത്തൂട്ടിയുടെയും മറിയുംമയുടെയും താവഴി സന്തതി സന്താനങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്ന പള്ളിപ്പാത്തുകാര്‍ മുഴുവനും എന്ന് തന്നെ പറയാം. ഈ മൂന്നു സഹോദരിമാരില്‍ തന്നെ ചാലന്ത പുരയുടെ അധിപതി ഐസുംമയുടെ സന്തതി സന്താന പരമ്പരയില്‍ പെട്ടവരാണ് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ 80% കുടുംബാന്ഗങ്ങളും.
കുടുംബഅംഗങ്ങലെല്ലാം തന്നെ കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇരിക്കുരിലും സമീപ പ്രദേശങ്ങളിലും ആയാണ് താമസിച്ചു വരുന്നത്.
നെയ്തുമ്മയുടെ പരമ്പരയെ കുറിച്ച് രേഖപരമായ ധാരാളം തെളിവുകള്‍ ഇന്നും ലഭ്യമാണെങ്കിലും മേല്പറഞ്ഞ കുഞ്ഞലീമയുടെ പരമ്പരയെ കുറിച്ച് വിവരം നല്‍കുന്ന യാതൊരു തെളിവുകളും ഇന്നേ വരെ ലഭ്യമായിട്ടില്ല. നെയ്തുമ്മയുടെ പരമ്പരയില്‍ പെട്ടവരല്ല പള്ളിന്ടവിടതുകാര്‍ എന്ന് തെളിയിക്കാന്‍ പറ്റിയ രേഖകള്‍ കുടുംബങ്ങമായ എന്റെ കൈവശം സൂക്ഷിച്ചു വരുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് സംശയനിവര്തിക്കായി എന്നെ സമീപിക്കാവുന്നതാണ്.

Post a Comment

To type in Malayalam, press Control+G.


Powered By Indic IME