പുതു തലമുറയ്ക്ക് പുത്തന്‍ അനുഭവം, ഇരിക്കുരിനു ഇത് നവ്യാനുഭവം

{ Posted on Dec 20 2009 by kassimpallippath }
Categories : Malayalam

പുരാതന കാലം മുതല്‍ തന്നെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ എന്ന ചെറു പട്ടണം. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന ഇരിക്കുരിലെ ഒന്നര പതിടാന്ടു പിന്നിട്ട മുസ്ലിം തറവാടാണ് പള്ളിപ്പാത് തറവാട്. വളരെ അധികം പേരും പ്രശസ്തിയുമുള്ള തറവാടുകളില്‍ ഒന്നാണിത്. തറവാടിലെ മുതിര്‍ന്ന വനിത നൈതുംമ്മയില്‍ തുടങ്ങി എട്ടു തലമുറകളിലായി ആയിരതിലതികം അംഗങ്ങള്‍ ഉണ്ടെങ്കിലും ഒന്നും രണ്ടും മൂന്നും തലമുറകളില്‍ പെട്ട ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. നാലാം തലമുറയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് മൂന്ന് പേര്‍ മാത്രമാണ്. വളപട്ടനത് താമസിക്കുന്ന പള്ളിപ്പാത് മാമു ഹാജി കണ്ണൂരില്‍ താമസിച്ചു വരുന്ന പള്ളിപ്പാത് കുഞ്ഞാമിന ഹജ്ജുമ്മ ഇപ്പോള്‍ ഇരിക്കുരില്‍ താമസിച്ചു വരുന്ന പള്ളിപ്പാത് മറിയു ഹജ്ജുമ്മ( മണ്ണൂര്‍) എന്നിവരാണ്‌ ഇവര്‍ അഞ്ചാം തലമുറയില്‍ പെട്ട ഒരുപാടു ആളുകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. ഡോക്ടരുമാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, ഐ.ടി വിധഗ്തര്‍, അദ്യാപകര്‍,മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും മിക്കവാറും ആളുകളും വ്യാപാര രംഗത്തും കാര്‍ഷിക മേഖലകളിലുമായി പ്രവര്‍ത്തിക്കുന്നു. കുറച്ചു പേര്‍ വിദേശത്തും ജോലി ചെയ്തു വരുന്നുണ്ട്.
കുടുംബാങ്കങ്ങളില്‍ 85% തിലതികം ആളുകള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ്. മേല്‍ പറഞ്ഞ തറവാടിന്‍റെ പ്രഥമ കുടുംബസന്ഗമം 2009 nov 29 ആം തിയ്യതി ഇരിക്കുരിലെ പഴയ തറവാടുകളിലോന്നായ പള്ളിപ്പാത് ചലന്തയില്‍ വച്ച് നടന്നു. പ്രസ്തുത കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡണ്ട്‌ രാജീവന്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് സംസാരിച്ച മുഴുവന്‍ ആളുകളും കുടുംബ ബന്ദങ്ങളെ കുറിച്ചും കുടുംബാന്ഗങ്ങളുടെ ഐക്യത്തിന്റെ ആവശ്യകതയെ കുറിച്ചും അവര്‍ക്ക് കുടുംബത്തിനും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്ന നന്മകളെ കുറിച്ചും സംസാരിച്ചു. പ്രസ്തുത കുടുംബ സംഗമത്തില്‍ കുടുംബാങ്കങ്ങളില്‍ 90% ത്തിലധികം ആളുകള്‍ പങ്കെടുത്തു. മക്കളും ചെറുമക്കളും അമ്മാവന്‍മാരും അമ്മായിമാരും മരുമക്കളും ആനന്ദിരവന്മാരും എന്ന് വേണ്ട എല്ലാ തരത്തിലുള്ള ബന്തുക്കളുടെയും കൂടായിമ പഴയ തലമുറക്കും പുതിയ തലമുറക്കും നവ്യാനുഭവമായി മാറി. പരിജയപ്പെടലുകളും പരിജയം പുതുക്കലും സൌഹൃദങ്ങള്‍ പങ്കു വെക്കലുമായി അഞ്ചു തലമുറകളുടെ ഒത്തു ചേരല്‍ പുത്തന്‍ തലമുറയ്ക്ക് പുത്തന്‍ അനുഭവമായി. ഇരിക്കുരില്‍ ആദ്യമായി നടന്ന ഇത്രയും വിപുലമായ കുടുംബ സംഗമം ഇരിക്കുരിനു ഇതൊരു നവ്യാനുഭവമായി.മുതിര്‍ന്നവരും കുട്ടികളും ഉള്പടെയുള്ളവരുടെ കലാ പരിപാടികള്‍ പ്രസ്തുത സംഗമത്തിന് കൊഴുപ്പേകി. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം നാല് മണിയോട് കൂടി സമാപിച്ചു.കുടുംബാങ്ങങ്ങള്‍ക്ക് വിഭവ സമ്ര്തമായ ഭക്ഷണങ്ങള്‍ ഒരുക്കിയിരുന്നു. ഈ കുടുംബ സംഗമം വന്‍ വിജയമാകി തന്ന എല്ലാ ആളുകള്‍ക്കും ഒരായിരം നന്ദി ………..

kassim pallippath email:kassimpallippath@gmail.com

Post a Comment

To type in Malayalam, press Control+G.


Powered By Indic IME